SEED News

ഈ മണ്ണ് പൊന്നാണ്..... മണ്ണ് സംരക്ഷണത്തിനായി പുത്തൻ അറിവ് പകർന്ന് നൽകി കുട്ടി കൂട്ടം

അടൂർ: മണ്ണിൽ പൊന്ന് വിളയിക്കുമെന്നുള്ള കേട്ടറിവ് മാത്രമുള്ള കുട്ടികൾ അടൂർ സെന്റ് മേരീസ് എം.എം.ജി.എച്ച്.എസിൽ അത് കണ്ടറിയുകയായിരുന്നു. ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബ്ബ് സ്കൂളിൽ സംഘടിപ്പിച്ച മണ്ണ് പ്രദർശനം ,ക്ലേ മോഡലിംഗ്, പോസ്റ്റർ നിർമ്മാണം, ഫോട്ടോഗ്രാഫി മത്സരം തുടങ്ങിയവയെല്ലാം മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്ത് കാട്ടുന്നവയായിരുന്നു. മണ്ണിൽ പൊന്ന് വിളയുന്നതെങ്ങനെയെന്ന് കൃഷി ഓഫീസർ മോളു .ടി .ലാൽസൺ വിശദീകരിച്ചു. മണ്ണ് സംരക്ഷണത്തെപ്പറ്റി കുട്ടികൾക്ക് കൂടുതൽ അറിവ് പകരാനാണ് വിവിധ തരത്തിലുള്ള പ്രദർശനങ്ങളും സ്കൂളിൽ സംഘടിപ്പിച്ചത്.പ്രധാന അധ്യാപിക മിനി ജോർജ്, അനിൽ.പി.കോശി, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ

സിമമി

 മറിയം കോസ് എന്നിവർ പ്രസംഗിച്ചു

December 07
12:53 2019

Write a Comment

Related News