SEED News

സീഡ്’ ഹരിതവിദ്യാലയ പുരസ്കാരവിതരണം പാരിസ്ഥിതിക വിപത്തിനെതിരെ പുതിയ ആശയങ്ങളുണ്ടാകണം-കളക്ടർ


മാതൃഭൂമി സീഡ് 2018-19 വർഷത്തെ ഹരിതവിദ്യാലയ പുരസ്കാരജേതാക്കൾ വിശിഷ്ടാതിഥികളായ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉഷാഗോവിന്ദ്, ജില്ലാ കളക്ടർ പി.കെ.സുധീർബാബു, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ ബോസ് ജോസഫ്, ഫെഡറൽ ബാങ്ക് റീജിണൽ ഹെഡ് ടി.എൻ.പ്രസാദ് എന്നിവരോടൊപ്പം  
കോട്ടയം: വീടുകളിലും പൊതുസ്ഥലങ്ങളിലും പ്ലാസ്റ്റിക് കത്തിക്കുന്നതുൾപ്പടെയുള്ള പാരിസ്ഥിതിക വിപത്തിനെതിരെ കുട്ടികളിൽ നിന്ന് പുതിയ ആശയങ്ങളുയർന്നുവരണമെന്ന് ജില്ലാ കളക്ടർ പി.കെ.സുധീർബാബു. മാതൃഭൂമി സീഡിന്റെ 2018-19 അധ്യയനവർഷത്തെ ഹരിതവിദ്യാലയം പുരസ്കാരവിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന വാതകങ്ങൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന അവബോധമുണ്ടാക്കണം. എല്ലാം വീട്ടിൽ നിന്ന് തുടങ്ങണം. പ്ലാസ്റ്റിക് നിരോധനത്തിലൂടെ ശക്തമായ ഇടപെടലുണ്ടാകുമെന്ന് കളക്ടർ പറഞ്ഞു.ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് ടി.എൻ.പ്രസാദ് അധ്യക്ഷത വഹിച്ചു. സീഡ് ടീച്ചർ കോ-ഓർഡിനേറ്റർമാർക്ക് കൂടുതൽ പ്രവർത്തിക്കാൻ സ്കൂൾ തലത്തിൽ അനുകൂല അവസരമൊരുക്കണമെന്നദ്ദേഹം പറഞ്ഞു. കോട്ടയം പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ ബോസ് ജോസഫ്, ഡി.ഇ.ഒ. ഉഷാ ഗോവിന്ദ്, മാതൃഭൂമി കോട്ടയം യൂണിറ്റ് മാനേജർ ടി.സുരേഷ്, മാതൃഭൂമി സർക്കുലേഷൻ എ.എസ്.ഒ. ആർ.രാജേഷ് എന്നിവർ പ്രസംഗിച്ചു.
ജില്ലാതല പുരസ്കാരം നേടിയ അക്കരപ്പാടം ഗവ.യു.പി. സ്കൂൾ പ്രതിനിധികൾ കളക്ടറിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. വിദ്യാഭ്യാസ ജില്ലാതലത്തിലെ വിജയികൾക്കും ബെസ്റ്റ് ടീച്ചര് കോ-ഓർഡിനേറ്റർമാര്ക്കും ജെം ഓഫ് സീഡ് അവാർഡ് നേടിയ വിദ്യാർഥികള്ക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.


December 17
12:53 2019

Write a Comment

Related News