SEED News

കൊക്കഡാമ ഹരിതശില്പമൊരുക്കി വിദ്യാർഥികൾ

മങ്കൊമ്പ്: കൊക്കഡാമ ഹരിതശില്പമൊരുക്കി വിദ്യാർഥികൾ. മങ്കൊമ്പ് അവിട്ടം തിരുനാൾ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് നമ്മുടെ നാട്ടിൽ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലാത്ത പായൽ പന്തുകളുടെ രൂപത്തിലുള്ള കൊക്കഡാമ ഹരിതശില്പങ്ങൾ ഒരുക്കിയത്. 
മഴക്കാലത്ത് മതിലുകളിൽ കാണുപ്പെടുന്ന പായലും മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറും ഉപയോഗിച്ചാണ് കൊക്കഡാമ ശില്പങ്ങൾ ഒരുക്കിയത്. പച്ചപ്പായ ഭൂമിയിൽ മരംനിൽക്കുന്ന പ്രതീതി ജനിപ്പിക്കുന്നതാണ് ഇതിന്റെ നിർമാണരീതി. ഭൂമിയെ പച്ചപ്പ് അണിയിക്കാൻ മരങ്ങൾ വെച്ചുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് വിദ്യാർഥികൾ ഇതിലൂടെ നൽകുന്ന സന്ദേശം. സ്‌കൂൾ ടെറസിലെ ഷെയ്‌ഡിനുള്ളിലാണ് ഇവ പ്രദർശിപ്പിച്ചിട്ടുള്ളത്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ നിർമിച്ചത്.  അധ്യാപകരായ അനിൽ രാജ്, പി.വി.അനിൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജപ്പാനിൽ പ്രചാരത്തിലുള്ള കൊക്കഡാമാ ശില്പങ്ങൾ നമ്മുടെ നാട്ടിലും ചെലവുകുറഞ്ഞരീതിയിൽ വീടിന്റെ അകത്തളങ്ങൾ അലങ്കരിക്കാൻ അനുയോജ്യമാണെന്ന് വിദ്യാർഥികൾ പറയുന്നു. 

December 17
12:53 2019

Write a Comment

Related News