SEED News

വാഴയെ അറിയാം ഭക്ഷ്യമേളയിലൂടെ

കോഴിക്കോട്: മാളിക്കടവ് എം.എസ്.എസ്. പബ്ലിക് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘വാഴക്കൊരു കൂട്ട്’ എന്ന ആശയത്തിന്റെ ഭാഗമായി ഭക്ഷ്യമേള നടത്തി.പോഷക സമൃദ്ധമായ വിഭവങ്ങളടങ്ങുന്ന വാഴപ്പിണ്ടി, വാഴച്ചുണ്ട് എന്നിവ കൊണ്ടുണ്ടാക്കിയ ഉപ്പേരി, വാഴയ്ക്കപ്പുഴക്ക്, ഉന്നക്കായ, പായസം തുടങ്ങിയവ ഒരുക്കി. വി.സി. പ്രമോദ്കുമാർ ക്ളാസെടുത്തു. പ്രിൻസിപ്പൽ പി. ഹരിദാസ്, സ്കൂൾ സെക്രട്ടറി എ.പി. കുഞ്ഞാമു, മമ്മദ് കോയ, പി.ടി. മൊയ്തീൻ, കുഞ്ഞായിൻ കുട്ടി, ടി. ടി. മമ്മദ് കോയ എന്നിവർ പങ്കെടുത്തു.

December 19
12:53 2019

Write a Comment

Related News