SEED News

പേപ്പർബാഗ് നിർമ്മിച്ച് സീഡ് ക്ലബ്ബ്

അയിലൂർ‍: ഗവ. യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് പേപ്പർബാഗ് നിർമാണ പരിശീലനം നൽകി. സ്‌പെഷ്യൽ പി.ടി.എ. യോഗത്തിനായെത്തിയ രക്ഷിതാക്കൾക്കാണ് സീഡ് ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ പേപ്പർബാഗ് നിർമിക്കുന്നതിൽ പരിശീലനം നൽകിയത്. പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണ ഭാഗമായാണിത്.

അയിലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുകുമാരൻ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ഇ. സുലൈമാൻ അധ്യക്ഷനായി. നിർമാണത്തിനുശേഷം പേപ്പർബാഗുകൾ വിതരണം നടത്തി.

December 26
12:53 2019

Write a Comment

Related News