SEED News

കൊയ്‌ത്ത്‌ ഉത്സവമാക്കി സീഡംഗങ്ങൾ

പള്ളിക്കുന്ന്: പയ്യനെടം എ.യു.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽനടന്ന കൊയ്ത്തുത്സവം കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹംസ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ ആവശ്യപ്രകാരം മാനേജർ വാങ്ങിനൽകിയ ഒരേക്കർ പാടത്തായിരുന്നു കൃഷി. മുതിർന്ന കർഷകത്തൊഴിലാളികളായ ചാത്തനും ലക്ഷ്മിയും വിദ്യാർഥികൾക്ക് നിർദേശം നൽകി. ഉമ വിത്താണ് നട്ടിരുന്നത്.

പ്രധാനാധ്യാപിക കെ.എ. രാധിക, മാനേജർ അലവി കുരിക്കൾ, രാജൻ ആമ്പാടത്ത്, ദയാനന്ദൻ, സീഡ് കോ-ഓർഡിനേറ്റർ പി.കെ. ഷാഹിന, പി. സിദ്ദീഖ്, ആർ. ജയമോഹൻ, പി.ടി.എ. വൈസ് പ്രസിഡന്റ് നസീമ, ആഫിയ തുടങ്ങിയവർ നേതൃത്വം നൽകി.

December 26
12:53 2019

Write a Comment

Related News