SEED News

ശുചിത്വസംസ്‌കാരം വളര്‍ത്താന്‍ പദ്ധതിയുമായി സീഡ് വിദ്യാര്‍ഥികള്‍



കോട്ടയ്ക്കല്‍: സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കോട്ടൂര്‍ എ.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  'ട്രിപ്പിള്‍ ആര്‍' പദ്ധതി തുടങ്ങി. വിദ്യാര്‍ഥികളില്‍ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്‌കാരം രൂപപ്പെടുത്താനാണ് പദ്ധതി. മാലിന്യം തരംതിരിച്ച് സംസ്‌കരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുക്കുക, മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് കുറയ്ക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ജൈവ-അജൈവ മാലിന്യങ്ങള്‍ പ്രത്യേക ബിന്നുകളില്‍ ശേഖരിച്ച് സംസ്‌കരണകേന്ദ്രത്തിലേക്ക് അയയ്ക്കും. 
നഗരസഭാധ്യക്ഷന്‍ കെ.കെ. നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സാജിദ് മങ്ങാട്ടില്‍, അബൂബക്കര്‍, കുസുമം, ശശിപ്രഭ, സാജന്‍, ടോമി മാത്യു, കെ. ഇബ്രാഹിം ഹാജി, ബഷീര്‍ കുരുണിയന്‍, അലി കടവണ്ടി, ജുനൈദ് പരവക്കല്‍, പ്രദീപ് വെങ്ങാലില്‍, സമീര്‍ മാട്ടുമ്മല്‍ എന്നിവര്‍  പങ്കെടുത്തു.

December 26
12:53 2019

Write a Comment

Related News