SEED News

വിദ്യാര്‍ഥിക്കൂട്ടായ്മയില്‍ പച്ചക്കറി വിളവെടുപ്പ്



ചേറൂര്‍: ചേറൂര്‍ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്. ദേശീയ ഹരിതസേനയും മാതൃഭൂമി സീഡ് ക്ലബ്ബും നടപ്പാക്കിയ 'വണ്ടര്‍ഫുള്‍ ഫാമിങ്' പച്ചക്കറി വിളവെടുപ്പ് പി.ടി.എ. പ്രസിഡന്റ് പൂക്കുത്ത് മുജീബ് ഉദ്ഘാടനംചെയ്തു. അര ഏക്കര്‍ വരുന്ന തരിശുഭൂമിയിലാണ് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുള്ളത്. പ്രഥമാധ്യാപകന്‍ അബ്ദുല്‍മജീദ് പറങ്ങോടത്ത് അധ്യക്ഷനായി. ഉപ പ്രഥമാധ്യാപകന്‍ ബാബു, ഹക്കീം, വി.കെ. അബ്ദുസ്സലാം, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സുരേഷ്, മിനി, വര്‍ഗീസ് ജോണ്‍, ഫൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

December 26
12:53 2019

Write a Comment

Related News