SEED News

സി.ബി.എം.എച്ച്.എസ്.എസിൽ പരിസ്ഥിതി പഠനക്യാമ്പ് നടത്തി

ചാരുംമൂട്: മാതൃഭൂമി സീഡ്ക്ലബ്ബും റൂട്ട്‌സ് പരിസ്ഥിതി ക്ലബ്ബും ചേർന്ന് നൂറനാട് സി.ബി.എം.എച്ച്.എസ്.എസിൽ പരിസ്ഥിതി പഠനക്യാമ്പ് നടത്തി.സ്‌കൂൾ മാനേജർ ജയശ്രീ തമ്പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പ്രഭാ വി. മറ്റപ്പള്ളി അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ആർ.സജിനി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ.ഹരീഷ് കുമാർ, ഗ്രാമപ്പഞ്ചായത്ത് അംഗം രജനി, സ്മിത ബി.പിള്ള, സുഭാഷ് മംഗലശ്ശേരിൽ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ ഉണ്ണികൃഷ്ണൻ, സീഡ് കോ-ഓർഡിനേറ്റർ ആർ.സിനി എന്നിവർ പ്രസംഗിച്ചു.മികച്ച സംസ്ഥാന പച്ചക്കറി കർഷക അവാർഡ് ജേതാവായ രത്‌നാകരനെ ആദരിച്ചു. പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. സൈക്കിൾ ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു.സർക്കാർ സേവനങ്ങൾ, തേനീച്ച പരിപാലനം, സൂര്യഗ്രഹണം, പക്ഷി നിരീക്ഷണം, കേരസംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.

December 26
12:53 2019

Write a Comment

Related News