SEED News

ഈ വിദ്യാലയത്തിൽ ഇനി പ്ലാസ്റ്റിക്കില്ല

കർമപദ്ധതിയുമായി സീഡ് ക്ലബ്ബ്

പത്തിരിപ്പാല: പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിനായി കർമപദ്ധതി തയ്യാറാക്കി മാതൃകയാവുകയാണ് മങ്കര വെസ്റ്റ് ബേസിക് ആൻഡ്‌ യു.പി. സ്കൂളിലെ സീഡ്ക്ലബ്ബ്‌ വിദ്യാർഥികൾ. സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾ തുണിസഞ്ചി നിർമിച്ച് വിതരണംചെയ്തു.

പ്ലാസ്റ്റിക് പേനകൾക്കുപകരം പേപ്പർ പേനയുടെ നിർമാണം വിദ്യാർഥികൾ ഏറ്റെടുത്തു. പേപ്പർബാഗ്, പേപ്പർഫയൽ നിർമാണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണം, പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളുടെ പുനരുപയോഗം, മെറ്റൽ വേസ്റ്റ്ബാസ്‌കറ്റ് മാത്രം ഉപയോഗിക്കൽ എന്നിവയ്ക്കായി പ്രത്യേകം പദ്ധതികൾ തയ്യാറാക്കി. പ്ലാസ്റ്റിക് ബോട്ടിലുകൾക്കുപകരം സ്റ്റീൽഗ്ലാസ്‌, സ്റ്റീൽപ്ലേറ്റുകളുടെയും സ്റ്റീൽ വാട്ടർബോട്ടിലുകളുടെയും നിത്യോപയോഗം പ്രോത്സാഹിപ്പിക്കാനും പരിപാടികൾ ആസൂത്രണം ചെയ്തു.

സീഡ് കോ-ഓർഡിനേറ്റർ കെ.പി. കൃഷ്ണനുണ്ണി, എൻ.വി. ഇന്ദിര, എം. സേതുമാധവൻ, ടി. വിജയലക്ഷ്മി, എ. ഷഫീക്, പി.ടി. ബിന്ദു, എം.ആർ. ജിസ്നി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടപ്പാക്കിയത്.

January 01
12:53 2020

Write a Comment

Related News