SEED News

പുരാവസ്തുക്കളുടെ പ്രദർശനവും ഗാന്ധിജിയെ കുറിച്ചുള്ള ചിത്ര പ്രദർശന മേളയും നടന്നു

തെക്കേമല :തെക്കേമല സെന്റ്.മേരീസ് ഹൈ സ്‌കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുരാവസ്തുക്കളുടെ പ്രദർശനവും ഗാന്ധിജിയുടെ 150 ആം  ജന്മ വാർഷികത്തോടനുബന്ധിച്ചുള്ള ചിത്ര പ്രദർശനവും നടന്നു.   പഴമയുടെ നന്മയും മേന്മയും കുട്ടികളെ മനസിലാക്കുക എന്നതായിരുന്നു മേളയുടെ  ലക്ഷ്യം.പഴയ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന കാർഷിക ഉപകരങ്ങളും,പാള,വല്ലം,മൊന്ത പോലുള്ള വീട്ടുപകരങ്ങൾ,പഴയകാലത്തെ റേഡിയോ 12 ഇൽ പരം രാജ്യങ്ങളുടെ കറൻസികൾ എന്നിവ കൊണ്ട് പ്രദർശനം ശ്രേദ്ധേയമായി പുരാവസ്തുക്കളുടെ പ്രദർശനം കുട്ടികൾക്ക് പഴയകാലഘട്ടത്തെ കുറിച്ച് മനസിലാക്കാൻ സഹായകമാവുമെന്നു മേള ഉത്‌ഘാടനം ചെയ്തുകൊണ്ട് പ്രഥമ അദ്ധ്യാപിക ബെറ്റി ആന്റണി  പറഞ്ഞു .സ്‌കൂൾ മാനേജർ സെബാസ്റ്റ്യൻ മാടമ്പള്ളിയും,പി ടി എ ക്കാരും കുട്ടികൾക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു . രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. സീഡ് കോഡിനേറ്റർ ഷീന മാത്യു നേതൃത്വം നൽകി


ഫോട്ടോ :തെക്കേമല സെന്റ്.മേരീസ് ഹൈ സ്‌കൂളിലെ കുട്ടികൾ ചിത്രപ്രദർശന മേളയിൽ നിന്ന്

January 04
12:53 2020

Write a Comment

Related News