SEED News

തുണിസഞ്ചി വിതരണവുമായി സീഡ് ക്ലബ്ബിലെ കുട്ടികൾ

ആലപ്പുഴ: പ്ലാസ്റ്റിക് ഉപയോഗം കുറയ്‌ക്കാനും തുണിസഞ്ചി ഉപയോഗം പ്രോത്സാഹിപ്പിക്കാനുമായി എസ്.ഡി.വി. ഗേൾസ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികൾ. കുട്ടികൾ സ്വയംതയ്ച്ച് ഉണ്ടാക്കിയ തുണിസഞ്ചികൾ കടകളിൽ വിതരണംചെയ്തു. കൂടാതെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദുഷ്യഫലങ്ങളെക്കുറിച്ച് കടക്കാർക്കും കടയിൽ എത്തിയവർക്കും ബോധവത്കരണവും നടത്തി.
 അധ്യാപികയായ വി.ജയന്തിയുടെ നേതൃത്വത്തിലായിരുന്നു സീഡ് ക്ലബ്ബിലെ കുട്ടികൾ തുണിസഞ്ചികൾവിതരണം ചെയ്തതും ബോധവത്കരണം നടത്തിയതും. 

January 06
12:53 2020

Write a Comment

Related News