SEED News

താമരക്കുളം വി.വി.എച്ച്.എസ്.എസിൽ പരിസ്ഥിതി പഠനക്യാമ്പ്


ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിലെ തളിര് സീഡ്ക്ലബ്ബും ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റും ചേർന്ന്  പരിസ്ഥിതി പഠനക്യാമ്പ് നടത്തി. വലയ സൂര്യഗ്രഹണ നിരീക്ഷണത്തോടെ ആരംഭിച്ച ക്യാമ്പ്  താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.എസ്.സലാമത്ത് അധ്യക്ഷനായി. 
പുനരുപയോഗശീലം വളർത്തുന്നതിനായി പാഴ്‌വസ്തുക്കളിൽനിന്ന് കളിപ്പാട്ടം നിർമിക്കുന്നതിനുള്ള പരിശീലനം എം.പി.സിനി നൽകി. ഐസ്‌ക്രീം ബോളുകൾ, പേനകൾ, പഴയ കലണ്ടറുകൾ, കുപ്പികൾ, സി.ഡി.കൾ തുടങ്ങി ഉപയോഗശേഷം വലിച്ചെറിഞ്ഞ വസ്തുക്കൾ കളിപ്പാട്ടങ്ങളായി മാറി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനിജയദേവ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.സുമ എന്നിവർ കുട്ടികളുമായി സംവദിച്ചു. കെ.സതീഷ്‌കുമാർ കൂൺ നിർമാണ പരിശീലനം നയിച്ചു.
വടക്കൻ പറവൂരിലെ സന്നദ്ധസംഘടനയായ ‘ഒപ്പ’ത്തിന്റെ പ്രവർത്തകരായ നാസറും നസീമിയും തുണിസഞ്ചി നിർമാണ പരിശീലനം നൽകി. കുട്ടികൾ ശേഖരിച്ച് ക്യാമ്പിൽ എത്തിച്ച പഴയതുണികൾ സഞ്ചി നിർമാണത്തിനായി ഒപ്പം പ്രവർത്തകർ ഏറ്റുവാങ്ങി. 
ബി.ആർ.സി. അധ്യാപിക സുശീല പഴയ മാഗസിനുകൾ ഉപയോഗിച്ച് പേപ്പർപേന നിർമിക്കുന്നതിന് പരിശീലനം നൽകി.
ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പ്രിൻസിപ്പൽ ജിജി എച്ച്.നായർ, ഡെപ്യൂട്ടി എച്ച്.എം. എ.എൻ.ശിവപ്രസാദ്, ലിറ്റിൽ കൈറ്റ്‌സ് മാസ്റ്റർ സി.ആർ.ബിനു, കാംജി നായർ, റാഫി രാമനാഥ്, സീഡ് കോ-ഓർഡിനേറ്റർ ശാന്തിതോമസ്  എന്നിവർ നേതൃത്വം നൽകി.

January 06
12:53 2020

Write a Comment

Related News