SEED News

ജൈവ പച്ചക്കറിത്തോട്ടം വിളവെടുത്ത് മാതൃഭൂമി സീഡ് ക്ലബ്ബ്

പടനിലം:പഠനത്തോടൊപ്പം മണ്ണിനെ അടുത്തറിഞ്ഞും വിഷമുക്ത പച്ചക്കറി വളർത്തിയും പടനിലം ഫെയ്സ് ഇൻറർ നാഷണൽ സ്കൂൾ വിദ്യാർഥികൾ മാതൃകയാവുന്നു.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കാമ്പസിൽ ജൈവ പച്ചക്കറി ത്തോട്ടത്തിന് വിത്തിറക്കിയത്.ചീര, വെണ്ട തുടങ്ങിയ പച്ചക്കറികളാണ് വിളവെടുത്തത്. വിളവെടുപ്പിന് പ്രിൻസിപ്പൽ പി.സി. അബ്ദുറഹിമാൻ, സ്കൂൾ അഡ്മിൻ. വി.പി.എ. സിദ്ധീഖ്, വൈസ് പ്രിൻസിപ്പൽ ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ മാതൃഭൂമി സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ അമൃത സ്റ്റാഫ് കോ-ഓർഡിനേറ്റർ ദീപ സി.വി., രമ്യ സി.കെ., ജസ്ന എന്നിവർ പങ്കെടുത്തു.

January 06
12:53 2020

Write a Comment

Related News