SEED News

സീഡ് ക്ളബ്ബ്‌ വിത്തുപേന ശില്പശാല നടത്തി

മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതിയങ്ങാടി ബി.ഇ.എം. യു.പി.സ്കൂളിൽ വിത്തുപേന ശില്പശാല സംഘടിപ്പിച്ചു. വെസ്റ്റ്ഹിൽ ലിറ്റിൽ ഡാഫോഡിൽസ് സ്കൂളിലെ സീഡ് അംഗങ്ങളായ അഞ്ജന കെ.കെ, അമയ ആനന്ദ്, ശ്രീഗംഗ പി. എന്നിവരാണ് ശില്പശാലയ്ക്ക് നേതൃത്വംനൽകിയത്. പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പേപ്പർകൊണ്ട് നിർമിച്ച വിത്തുപേനകളായിരിക്കും വിദ്യാർഥികൾ ഉപയോഗിക്കുക. ലിറ്റിൽ ഡാഫോഡിൽസ് സ്കൂളിലെ പ്രധാനാധ്യാപകൻ എൻ. രാമചന്ദ്രൻ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ സ്മേര സുരേഷ്, പുതിയങ്ങാടി ബി.ഇ.എം. യു.പി. സ്കൂളിലെ പ്രധാനാധ്യാപിക മറിയമ്മ പി.വി. സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ രേഷ്മ വി.ജെ. തുടങ്ങിയവർ സംസാരിച്ചു

January 07
12:53 2020

Write a Comment

Related News