SEED News

ഊർജ്ജസംരക്ഷണത്തിന് ഊർജ്ജം പകർന്ന് ഹോളി ക്യൂൻസിലെ വിദ്യാർഥികളുടെ റാലി

രാജാക്കാട്:  ഊർജ്ജ സംരക്ഷണ റാലി നടത്തി രാജകുമാരി ഹോളി ക്യൂൻസിലെ വിദ്യാർഥികൾ. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിലാണ്  രാജകുമാരിയിൽ റാലി സംഘടിപ്പിച്ചത് .ഊർജ്ജം വരും തലമുറയ്ക്കും കൂടി അവകാശപെട്ടതാണെന്നും അത് പാഴാക്കരുത്, കരുതി വയ്ക്കണം എന്ന മുദ്രവാക്യമാണ് കൊച്ചു കുട്ടികൾ ആവേശത്തോടെ റാലിയിൽ ഏറ്റു വിളിച്ചത്. വൈദ്യുതി പാഴാക്കരുത്, സോളാർ പാനലുകൾ സ്ഥാപിക്കുക തുടങ്ങിയ പ്ലക്കാർഡും, പോസ്റ്ററുകളും കൈയ്യിലേന്തിയാണ് വിദ്യാർഥികൾ റാലിയിൽ അണി നിരന്നത്.പ്രധാന അധ്യാപിക സിസ്റ്റർ ജെസി ജോസഫ്, സീഡ് ക്ലബ് അംഗങ്ങൾ, അധ്യാപകർ എന്നിവർ ഊർജ്ജ സംരക്ഷണ റാലിക്ക് നേതൃത്വം നൽകി.

ചിത്ര -രാജകുമാരി ഹോളി ക്യൂൻസിലെ വിദ്യാർഥികൾ നടത്തിയ ഊർജ്ജസംരക്ഷണ റാലിയിൽനിന്നും 

January 08
12:53 2020

Write a Comment

Related News