SEED News

ജൈവ പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിച്ചു അരുവിളംചാൽ ജി.ടി.എൽ.പി.സ്‌കൂൾ

അരുവിളംചാൽ:സമ്മിശ്ര പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിച്ചു അരുവിളംചാൽ ജി.ടി.എൽ.പി സ്‌കൂൾ സീഡ് ക്ലബ്ബ് .
ഒന്നര ഏക്കർ സ്ഥലത്തു 70 ഓളം ഇനം പച്ചക്കറികളാണ്  പരിപാലിച്ചു വരുന്നത്.കാരറ്റ്,ബീൻസ്,വള്ളിപ്പയർ,ചേന,ചേമ്പ്,മത്തൻ,കുമ്പളം ,ചീര ,ചോളം ,വഴുതന,വേണ്ട ,പയർ ഇവ കൂടാതെ പഴവര്ഗങ്ങള് ദാന്യങ്ങൾ ഔഷധങ്ങളും സ്‌കൂളിൽ  പരിപാലിക്കുന്നുണ്ട്.സേനാപതി കൃഷി ഓഫിസിൽ നിന്നുമാണ് കൃഷിക്കുള്ള സാങ്കേതിക സഹായം ലഭിച്ചത് .കൃഷി ഓഫിസർ ബെറ്റി മെറിൻ ജോൺ കാർഷിക പ്രവർത്തങ്ങൾക്ക് സാങ്കേതിക ഉപദേശവും മേൽനോട്ടവും നൽകി.സീഡ് കോഓർഡിനേറ്റർ ബിന്നി ജോസഫ് ,പ്രദാന അധ്യാപകൻ എസ് ബാബു.പി ടി എ പ്രവർത്തകർ കൃഷിക്ക് മേൽനോട്ടം നൽകുന്നു.ഒരേക്കർ സ്ഥലത്തു ഏകദേശം 70 ഇനം പച്ചക്കറികളാണ് സീഡ് ക്ലബ്ബ് പരിപാലിച്ചു വരുന്നത്.


ചിത്രം: വിളവെടുത്ത പച്ചക്കറികളുമായി അരുവിളംചാൽ  ജി.ടി.എൽ.പി.സ്‌കൂൾ  വിദ്യാർത്ഥികളും അദ്ധ്യാപകരും 
  

January 12
12:53 2020

Write a Comment

Related News