SEED News

വൈദ്യുതി സുരക്ഷാ ബോധവത്‌കരണവുമായി മാതൃഭൂമി സീഡ് ക്ലബ്ബ്

വടകര: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈദ്യുതി സുരക്ഷാ ബോധവത്‌കരണ പരിപാടി സംഘടിപ്പിച്ചു.'വൈദ്യുതി അപകടകാരിയാണ്, ശ്രദ്ധിക്കൂ, അപകടങ്ങൾ ഒഴിവാക്കൂ' എന്ന മുദ്രാവാക്യവുമായി തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ. കെ.എസ്.ഇ.ബി. അസിസ്റ്റൻറ് എൻജിനിയർ കെ. അജേഷ് ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. സബ് എൻജിനിയർ സി. ദിനേശൻ ക്ലാസെടുത്തു. സ്കൂൾ ലീഡർ മുഹമ്മദ് അൽത്താഫ്, റന്ന ഷെറിൻ തുടങ്ങിയവർ സംസാരിച്ചു. വൈദ്യുതി അപകടങ്ങളുടെ മുഖ്യകാരണം അശ്രദ്ധ, അലംഭാവം, അറിവില്ലായ്മ എന്നിവയാണ് എന്ന സന്ദേശമാണ് വിദ്യാർഥികൾക്ക് നൽകിയത്. സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും ബോധവത്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

January 14
12:53 2020

Write a Comment

Related News