SEED News

കാർഷിക മുന്നേറ്റവുമായി മടവൂർ എൽ.പി.എസ്.

മടവൂർ: കൃഷിയും സംസ്കാരവും ഇഴചേരുന്ന കാർഷികസംസ്കൃതിയുടെ മടങ്ങിവരവ് ആഘോഷിച്ച മടവൂർ എൽ.പി.എസിലെ കുട്ടികളുടെ കൃഷിയിൽ നൂറുമേനി വിളവെടുപ്പ്. മടവൂർ കൃഷിഭവന്റെ സഹായത്തോടെയാണ് സീഡ് ക്ലബ്ബ് വിദ്യാർഥികൾ അര ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കിയത്.

കളപറിക്കൽ, വളപ്രയോഗം, കീടങ്ങളെ തുരത്തൽ, കൃഷിയെ കാക്കൽ തുടങ്ങിയ ചുമതലകൾക്കായി കൃഷിസേന സജ്ജമാക്കിയിരുന്നു. സജിത്ത് എന്ന കർഷകൻ സൗജന്യമായി വിട്ടുനൽകിയ പാടത്താണ് കൃഷിചെയ്തത്. വി.ജോയ് എം.എൽ.എ. കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനതുസംസ്കാരം തിരികെക്കൊണ്ടുവരണമെങ്കിൽ കൃഷിയോടുചേർന്നുള്ള സാംസ്കാരിക മുന്നേറ്റം രൂപപ്പെടേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജബാലചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ലീന, ധർമശീലൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ ഷിനോജ്, പി.ടി.എ. അംഗങ്ങൾ, അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു

January 15
12:53 2020

Write a Comment

Related News