SEED News

പ്ലാസ്റ്റിക്കിനെതിരെ സ്നേഹക്കൂടൊരുക്കി സീഡ് സംഘം



തൃശൂർ : സ്കൂൾ മുറ്റത്തെ മരത്തണലിൽ തയ്യൽ യന്ത്രവുമായി അവർ എത്തി ഒഴിവു സമയത്ത് ഓടിക്കളിക്കാതെ, കൂട്ടുകാർ വീട്ടിൽ നിന്നും കൊണ്ടുവന്ന അച്ഛമ്മമാരുടെ പഴയ സാരിയും മുണ്ടും പഴയ യൂണിഫോമുമെല്ലാം അളവെടുത്ത് മുറിച്ച് 'സ്നേഹക്കൂടൊ'രുക്കുകയാണ്. പ്ലാസ്റ്റ്റിക്കിനെതിരെപ്രതിരോധമായി തുണി സഞ്ചി നിർമ്മാണത്തിനാണ് പുറനാട്ടുകര ശ്രീരാമ കൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ഒത്തുകൂടിഒഴിവ് സമയം വിനിയോഗിക്കുന്നത്, സ്ക്കൂളിൽ തയ്യൽ അറിയുന്ന അമർനാഥും സുരാഗും സനലുമാണ് തുണി സഞ്ചി നിർമ്മാണത്തിന് നേത്വത്യം നൽകുന്നത്, മറ്റുള്ളവർ പഴയതുണികൾ ശേഖരിച്ച് സ്ക്കൂളിൽ എത്തിക്കുന്നു.  വീട്ടിൽ തയ്യൽ യന്ത്രമുള്ളവർ അമ്മമാരുടെ സഹായത്താൽ തുണി സഞ്ചികളൊരുക്കി കൊണ്ടു വരുന്നു ,സ്നേഹക്കൂടെന്ന പേരിൽ സ്ക്കൂളിൽ വർഷങ്ങളായി സീഡ് ക്ലബ്ബ്തുണി സഞ്ചി നിർമ്മാണം നടത്തി വരുന്നു, രണ്ട് വർഷം മുൻപ്കുട്ടികളുടെവീടുകളിൽ നിന്ന് പഴയ തുണി തരങ്ങൾ ശേഖരിച്ചു തയ്യൽ അറിയാവുന്ന അമ്മമാരുടെ സഹായത്താൻ തുണി സഞ്ചികൾ നിർമ്മിച്ചിരുന്ന കുട്ടികൾ സഞ്ചികൾ വിറ്റു ലഭിച്ച പണം കൊണ്ട് പശുവിനെ വാങ്ങി ഒരു ദരിദ്രയായ വീട്ടമ്മക്ക് നൽകിയിരുന്നു,,, വിദ്യാർത്ഥികളിൽ പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം ലക്ഷ്യമാക്കി നടന്നു വരുന്ന ഈ പദ്ധതിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ വി എസ് ഹരികുമാർ, സീഡ് ക്ലബ്ബ് കോഡിനേറ്റർ എം.എസ് രാജേഷ്, സ്റ്റാഫ് സെക്രട്ടറി സി മനോജ് അധ്യാപകരായ സഞ്ജയ് നിഖിൽ എന്നിവർ നേത്യത്വം നൽകിവരുന്നു

January 17
12:53 2020

Write a Comment

Related News