SEED News

മണ്ണറിവ് പഠനയാത്രയുമായി വി.വി.എച്ച്.എസ്.എസ്. സീഡ് ക്ളബ്ബ്


ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബും ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റും ചേർന്ന് മണ്ണറിവ് പരിസ്ഥിതിപഠനയാത്ര തുടങ്ങി. മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. വ്യക്തികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഡോക്യുമെന്ററിയും മണ്ണറിവ് മാഗസിനും തയ്യാറാക്കും.
സംസ്ഥാന കർഷകമിത്ര പുരസ്കാരവും മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്കാരവും നേടിയ രജനി ജയദേവിന്റെ വീട്ടിലെ ജൈവ ഹൈടെക് ഫാം സന്ദർശിച്ചായിരുന്നു തുടക്കം.
സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ്, ലിറ്റിൽ കൈറ്റ്‌സ് മാസ്റ്റർ സി.ആർ.ബിനു, റാഫി രാമനാഥ് എന്നിവർ മണ്ണറിവ് പഠനയാത്ര നയിച്ചു. ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പ്രിൻസിപ്പൽ ജിജി എച്ച്.നായർ, ഡെപ്യൂട്ടി എച്ച്.എം. എ.എൻ.ശിവപ്രസാദ്, പി.ടി.എ.പ്രസിഡന്റ് എം.എസ്.സലാമത്ത്, സ്റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണൻ, കാംജി നായർ എന്നിവരും പങ്കെടുത്തു.

January 20
12:53 2020

Write a Comment

Related News