SEED News

മാതൃഭൂമി സീഡ് സ്കൂൾത്തോട്ട മത്സരം: വലപ്പാട് ജി.വി.എച്ച്.എസ്.എസിന് ഒന്നാംസ്ഥാനം


കോഴിക്കോട്: 2019-20 വർഷത്തെ സീഡ് പദ്ധതിയുടെ ഭാഗമായി നടത്തിയ സ്കൂൾത്തോട്ട മത്സരത്തിൽ തൃശ്ശൂർ ജില്ലയിലെ വലപ്പാട് ജി.വി.എച്ച്.എസ്.എസ്.ഒന്നാം സ്ഥാനം നേടി. പാലക്കാട് ജില്ലയിലെ മങ്കര വെസ്റ്റ് ബേസിക് യു.പി.സ്‌കൂൾ രണ്ടാംസ്ഥാനവും കണ്ണൂർ ജില്ലയിലെ വെള്ളാട് ഗവ.യു.പി.സ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഒന്നാംസ്ഥാനം നേടിയ സ്കൂളിന് 10,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 6,000 രൂപയും 4,000 
രൂപയുമാണ് സമ്മാനത്തുക.
സ്കൂളുകളിൽ ജൈവസംസ്‌കാരം വ്യാപിക്കുന്നതിന്റ ഭാഗമായി അധ്യയനവർഷത്തിന്റെ രണ്ടാംപാദത്തിലാണ് മത്സരം നടത്തിയത്. ആലപ്പുഴ ജില്ലയിൽനിന്ന്‌ വി.എച്ച്.എസ്.എസ്.കണിച്ചുകുളങ്ങര യു.പി.വിഭാഗമാണ് പ്രശംസാപത്രം നേടിയത്.

January 20
12:53 2020

Write a Comment

Related News