SEED News

കടകളിൽ കടലാസ് കവർ നിർമിച്ചുനല്കി വിദ്യാർഥികൾ മാതൃകയായി


എടത്വാ: കടകളിൽ കടലാസ് കവർ നിർമിച്ചുനല്കി വിദ്യാർഥികൾ മാതൃകയായി. തലവടി എ.ഡി.യു.പി.സ്‌കൂളിലെ വിദ്യാർഥികളാണ് മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി സമീപത്തെ കടകളിൽ കടലാസ് കവർ നിർമിച്ചു നല്കിയത്.
ഭൂമിയുടെ ആവാസവ്യവസ്ഥയെ തകർക്കുന്ന പ്ലാസ്റ്റിക്കിന്‌ വിട എന്ന സന്ദേശമടങ്ങിയ പ്ലക്കാർഡുമായാണ് വിദ്യാർഥികൾ കടകളിൽ കയറിയിറങ്ങി കവർ വിതരണം ചെയ്തത്. അവധി ദിവസങ്ങളിൽ വിദ്യാർഥികൾ സ്വന്തമായി നിർമിച്ചതാണ് കവർ.
 സീഡ്ക്ലബ്ബ് പ്രവർത്തകരായ ശരൺ, കൃഷ്ണകുമാർ, കെ.അഖിൽ, അജയൻ എന്നീ വിദ്യാർഥികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.
പ്രഥമാധ്യാപിക കെ.ജയശ്രീ, അധ്യാപകരായ എസ്.ജയശ്രീ, ജയശ്രീ ആർ.നായർ, വി.വിജയലേഖ, എസ്.രേഖ എന്നിവർ കടകളിലെത്തിയ ഉപഭോക്താക്കളെ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെപ്പറ്റി ബോധവത്കരിച്ചു. 

January 20
12:53 2020

Write a Comment

Related News