SEED News

കണ്ടലിനെ കണ്ടറിഞ്ഞ് വി.വി.എച്ച്.എസ്.എസ്. സീഡ്ക്ലബ്ബ്


ചാരുംമൂട്: കണ്ടലിനെ കണ്ടറിഞ്ഞ് താമരക്കുളം വി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ്ക്ലബ്ബ് നേതൃത്വം നൽകുന്ന മണ്ണറിവ് പരിസ്ഥിതി പഠനയാത്രാസംഘം.
സീഡ് ക്ലബ്ബും ലിറ്റിൽകൈറ്റ്‌സ് യൂണിറ്റും ചേർന്നാണ് കായംകുളം പുതുപ്പള്ളിയിലേക്ക് പഠനയാത്ര നടത്തിയത്. പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകയായ വ്യക്തിത്വങ്ങളെ പഠിക്കുക, ഡോക്യുമെന്ററിയും മാഗസിനും നിർമിച്ച് പ്രവർത്തനങ്ങളെ പൊതുജനങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് മണ്ണറിവ്‌യാത്ര സംഘടിപ്പിക്കുന്നത്.
സുനാമിത്തിരകളെ പ്രതിരോധിക്കാൻ ശേഷിയുള്ള കണ്ടൽച്ചെടികളുടെ പ്രത്യേകതയും ആഴത്തിലേക്ക് വേരുകളിറക്കി മണ്ണൊലിപ്പ് തടയുന്നതും കുട്ടികൾ കണ്ടുമനസ്സിലാക്കി. കണ്ടൽക്കാടുകൾക്കിടയിലെ മത്സ്യസമ്പത്തും പുതിയകാഴ്ചയായി. അഗ്രികൾച്ചർ എക്‌സിക്യുട്ടീവ് എൻജിനീയറായി വിരമിച്ച എം.ആർ.അനിൽകുമാറും അഗ്രികൾച്ചറൽ അഡീഷണൽ ഡയറക്ടറായി വിരമിച്ച ഭാര്യ മിനി കെ.രാജനും ചേർന്നാണ് പുതുപ്പള്ളിയിൽ ഫാം പരിപാലിക്കുന്നത്. സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ്, ലിറ്റിൽ കൈറ്റ്‌സ് മാസ്റ്റർ സി.ആർ.ബിനു, റാഫി രാമനാഥ് എന്നിവർ മണ്ണറിവ് യാത്ര നയിച്ചു. പി.ടി.എ. പ്രസിഡന്റ് എം.എസ്.സലാമത്ത്, ഹെഡ്മിസ്ട്രസ് സുനിതാ ഡി.പിള്ള, പ്രിൻസിപ്പൽ ജിജി എച്ച്.നായർ,  എ.എൻ.ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി സി.എസ്. ഹരികൃഷ്ണൻ, കാംജി നായർ എന്നിവരും പങ്കെടുത്തു. 

January 20
12:53 2020

Write a Comment

Related News