SEED News

കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ സീഡ് ക്ലബ്ബ് അംഗങ്ങൾ

ഏറാമല: ഏറാമല പഞ്ചായത്തിലെ കണ്ടൽച്ചെടികൾ സംരക്ഷിക്കാൻ ഓർക്കാട്ടേരി കെ.കെ.എം. ഗവ. ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ രംഗത്തിറങ്ങി. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ പുഴത്തീരങ്ങളിലും ചതുപ്പുകളിലുമുള്ള കണ്ടൽച്ചെടികൾ വിദ്യാർഥികൾ സന്ദർശിച്ചു. പ്ലാസ്റ്റിക്ക് മാലിന്യമുൾപ്പെടെ വലിച്ചെറിഞ്ഞതുമൂലം ചെടികൾ നാശോന്മുഖമാവുകയാണെന്ന് കുട്ടികൾ കണ്ടെത്തി. കണ്ടലിന്റെ പരിസ്ഥിതി പ്രധാന്യം പരിസര വാസികളെയും നാട്ടുകാരെയും ബോധ്യപ്പെടുത്താനും അവർ തീരുമാനിച്ചു. കണ്ടൽച്ചെടി സംരക്ഷണ പ്രതിജ്ഞയുമെ ടുത്തു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ പി. സീമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

January 25
12:53 2020

Write a Comment

Related News