SEED News

സീഡ് വിദ്യാർഥികൾ 450 കിലോ പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റിലേക്ക് നൽകി

ചെന്നിത്തല: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ലൗ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി ചെന്നിത്തല ജവാഹർ നവോദയ സ്‌കൂളിലെ സീഡ് വിദ്യാർഥികൾ 450 കിലോ പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റിലേക്ക് നൽകി. ഭരണിക്കാവിൽ പ്രവർത്തിക്കുന്ന ഷ്രെഡ്ഡിങ്‌ യൂണിറ്റിലേക്കാണ് പ്ലാസ്റ്റിക്കുകൾ നൽകിയത്.
 സ്‌കൂളിലും ഹോസ്റ്റലിലും ലഭിച്ച പ്ലാസ്റ്റിക്കുകൾ ഇനം തിരിച്ച് കഴുകി ഉണക്കി വൃത്തിയാക്കി ചാക്കുകളിൽ ശേഖരിച്ചുവച്ച ശേഷമാണ് കുട്ടികൾ ഭരണിക്കാവ് ഷെഡ്ഡിങ്‌ യൂണിറ്റിൽ എത്തിയത്.
 പ്രിൻസിപ്പൽ പി.വിക്രമൻനായർ, വൈസ് പ്രിൻസിപ്പൽ ജി.സജിതാകുമാരി, സീഡ് കോ-ഓർഡിനേറ്റർ ആർ.ശ്രീകല, വി.പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവ കൈമാറാനെത്തിയത്. ബി.ഡി.ഒ. ഇ.ദിൽഷാദ്, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ഇസ്മായിൽകുഞ്ഞ് എന്നിവർ പ്ലാസ്റ്റിക് ഏറ്റുവാങ്ങി.

March 03
12:53 2020

Write a Comment

Related News