SEED News

മാതൃഭൂമി സീഡ് പ്രവർത്തനം തുടങ്ങി


കോട്ടയം: "ഇപ്പോഴത്തെ തലമുറ പ്രായാധിക്യം കൊണ്ട് മരിക്കുനമ്പോൾ ഞങളുടെ തലമുറയുടെ അവസാനം കാലാവസ്ഥ വ്യതിയാനം കൊണ്ടാവും "-13 വയസുള്ള പരിസ്ഥിതി പ്രവർത്തക റിദിമ പാണ്ഡെയുടെ വാക്കുകൾ ഒരു സംഘം വിദ്യാർഥികൾ അതേറ്റു പറഞ്ഞു .മാതൃഭൂമി സീഡ് 12 ആം വർഷ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദഘാടനം വീഡിയോ കോൺഫെറെൻസിലൂടെ നിർവഹിക്കുകയായിരുന്നു ഉത്തരാഖണ്ഡിൽ നിന്നും റിദിമ.ശുദ്ധവായുവും വെള്ളവും അന്തരീക്ഷവും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്തു പരിസ്ഥിതി സന്ദേശം വഹിക്കുന്ന മാതൃഭുമി സീഡ് പ്രവർത്തനങ്ങളെ റിദിമ അഭിനന്ദിച്ചു .കോട്ടയം ജില്ലയിലെ അക്ഷയ് ,\മേരി  മൗണ്ട് സ്കൂൾ ,ആതിര പ്രദീപ് ,മൗണ്ട് കാർമേൽ സ്കൂൾ , ആദർശ് , മേരി മാതാ സ്കൂൾ എന്നി വിദ്യാർഥികൾ പങ്കെടുത്തു . തലമുറക്കായി പ്രകൃതിയെ സംരക്ഷിക്കണമെന്ന സന്ദേശം കുട്ടികളിലൂടെ പ്രചരിപ്പിക്കുന്ന സീഡ് പോലെ  ശ്രഷ്ടമായ പ്രവർത്തനങ്ങൾ ലോകത്തിനു മാതൃകയാണ് എന്ന് ചടങ്ങിൽ പങ്കെടുത്ത  ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ഉം സോണൽ ഹെഡ് ഉം കൂടിയായ വി .വി. അനിൽ കുമാർ പറഞ്ഞു .മാതൃഭൂമി എഡിറ്റർ മനോജ് കെ . ദാസ് ,എന്നിവർ സംസാരിച്ചു.

June 10
12:53 2020

Write a Comment

Related News