SEED News

അടച്ചുപൂട്ടൽ കാലം അറിവുത്സവത്തിന്റെ അരങ്ങാക്കി കായംകുളം ശ്രീനാരായണ സെൻട്രൽ സ്‌കൂൾ

കായംകുളം: മഹാമാരിയെ ജാഗ്രതകൊണ്ട് നേരിടുന്ന അടച്ചുപൂട്ടൽക്കാലം വിദ്യാർഥികൾക്ക് അവിസ്മരണീയമാക്കുകയാണ് ശ്രീനാരായണ സെൻട്രൽ സ്കൂൾ. സ്കൂളിലെ മൂവായിരത്തോളം കുട്ടികളെ അറിവിന്റെയും നന്മയുടെയും വിജ്ഞാനത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് പ്രിൻസിപ്പലും അധ്യാപകരും.പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം ആരോഗ്യ സംരക്ഷണത്തിനുതകുന്ന യോഗാ ക്ലാസുകൾ, അടുക്കളത്തോട്ടം തയ്യാറാക്കൽ, ഓൺലൈൻ ക്വിസ് പ്രോഗ്രാം, സാഹിത്യ കൃതികളെ പരിചയപ്പെടൽ, ചിത്രരചന, കാർട്ടൂൺ മത്സരങ്ങൾ, മ്യൂസിക്കൽ ലൈവ് ഷോ, പാചക ക്ലാസുകൾ എന്നിവചെയ്തും ചെയ്യിപ്പിച്ചും കുട്ടികളെ ക്ലാസ് മുറികളിലെന്നപോലെ ലൈവാക്കി നിർത്തുന്നു. കഴിഞ്ഞ രണ്ടുവർഷമായി പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് നിർമാർജനം എന്നിവ കാര്യക്ഷമമായി ചെയ്തുവരികയാണ് ഈ സ്‌കൂൾ. ഈ അവധിക്കാലത്തും അവയുടെ തുടർച്ച നഷ്ടപ്പെട്ട്‌ പോകാതിരിക്കുന്നതിന് ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുമുണ്ട്. 
അവരവരുടെ വീടുകളിലെ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച്‌ വയ്ക്കുന്നതിനും അവയിൽനിന്ന്‌ അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിനും ആവശ്യമായ നിർദേശങ്ങളും പരിശീലനവും ഓൺലൈനായി കുട്ടികൾക്ക് നൽകുന്നു. ഇതിന്റെ ഭാഗമായി കുട്ടികൾ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് നിർമിച്ച വെർട്ടിക്കൽ ഗാർഡനുകളുടെയും അലങ്കാരവസ്തുക്കളുടെയും ചിത്രങ്ങളും വീഡിയോകളും സ്‌കൂളിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു. ഇത്തരത്തിൽ കുട്ടികളുടെ നിരവധിയായ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ എല്ലാദിവസവും ധാരാളമായെത്തുന്നു.

June 10
12:53 2020

Write a Comment

Related News