SEED News

തമ്പകച്ചുവട് ഗവ. യു.പി.സ്കൂൾ അഡ്മിഷൻ മേളയിൽ സീഡ് ചലഞ്ച്

മണ്ണഞ്ചേരി : തമ്പകച്ചുവട് ഗവ. യു.പി.സ്കൂളിൽ അടുത്ത അധ്യയനവർഷത്തേക്കുള്ള അഡ്മിഷൻ മേളയിൽ പ്രവേശനം 100 കടന്നു. പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേൃത്വത്തിൽ സീഡ് ചലഞ്ച് നടത്തി. ഓരോ പുതിയ കുട്ടിക്കും ക്ലബ് സപ്പോട്ട, മുള്ളാത്ത, കാരയ്ക്ക, കശുവണ്ടി, വാളൻ പുളി, ചാമ്പ, ആഞ്ഞിലി  തുടങ്ങിയ ഓരോ ഫലവൃക്ഷ വിത്ത്  വിതരണം ചെയ്തു. സ്കൂൾ തുറക്കുന്ന ദിവസം പ്രവേശനോത്സവത്തിന്‌ വരുമ്പോൾ കുട്ടികൾ ആ വൃക്ഷത്തൈ കൊണ്ടുവരണം. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ തയ്യാറാക്കിയ പേപ്പർ ഫയലിൽ കളറിങ്  ബുക്ക്‌, കുത്തിവര ബുക്ക്‌, ക്രയോൺസ് എന്നീ സമ്മാനങ്ങളും വിത്തിനോടൊപ്പം നൽകി. 
 ഒന്നാം ക്ലാസിൽ 96, പ്രീ -പ്രൈമറിയിൽ 40,  മറ്റു ക്ലാസുകളിൽ 25  കുട്ടികളും പ്രവേശനം നേടി. മേള പഞ്ചായത്ത് പ്രസിഡന്റ്‌ എം.എസ്.സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. എസ്.എംസി.ചെയർമാൻ ഇ.കെ.ജ്യോതിഷ്‌കുമാർ അധ്യക്ഷനായി. എ.കെ.  പ്രസന്നൻ മുഖ്യാതിഥിയായി. ബി.അരവിന്ദ്, പി.രാജീവ്‌, എസ്.സുമാദേവി, എച്ച്.എം. എം.ഉഷാകുമാരി, കെ.എസ്.ഷൈല തുടങ്ങിയവർ സംസാരിച്ചു.

June 10
12:53 2020

Write a Comment

Related News