എം.പി.വീരേന്ദ്രകുമാറിന്റെ സ്മൃതിയിൽ ഓടമ്പള്ളി സ്കൂളിൽ മരം നട്ടു
പൂച്ചാക്കൽ: പരിസ്ഥിതിസ്നേഹിയും സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ സ്മൃതികളുണർത്തി ഓടമ്പള്ളി ഗവ. യു.പി.സ്കൂളിൽ ഓർമ മരം നട്ടു.
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പാണാവള്ളി ഗ്രാപ്പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കൂടയ്ക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യാർഥി പ്രതിനിധി അഭിനന്ദ് കൃഷ്ണ പ്ലാവിൻതൈ നട്ടു.
തുടർന്ന് എം.പി.വീരേന്ദ്രകുമാർ അനുസ്മരണം നടന്നു. പ്രഥമാധ്യാപകൻ എൻ.സി.വിജയകുമാർ, നാടകകൃത്ത് പൂച്ചാക്കൽ ഷാഹുൽ, സി.കെ.ഹർഷകുമാർ, സീഡ് കോ-ഓർഡിനേറ്റർ ആഷ പി.കെ., അനിൽ വെന്പിള്ളി, ശാരി ആർ.ശശീന്ദ്ര, മുബീന പി.എസ്., റസിയ, മായാദേവി, സുജിത എം., കെ.ആർ. ജയരാജ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
June 10
12:53
2020