SEED News

ശ്രീദേവി സ്കൂളിൽ ‘വീട്ടിലേക്ക്‌ ഒരു ആര്യവേപ്പ്’ പദ്ധതി

കടലുണ്ടി: ലോക പരിസ്ഥിതിദിനത്തിൽ എം.പി. വീരേന്ദ്രകുമാർ എം.പി.ക്ക്‌ ‘ഓർമമരം’ നട്ട് കടലുണ്ടി ശ്രീദേവി സ്കൂളിൽ ‘വീട്ടിലേയ്ക്ക് ഒരു ആര്യവേപ്പ്’ പദ്ധതിക്ക്‌ തുടക്കമായി. മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിപാടി കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്‌് സി.കെ. അജയകുമാർ ‘ഓർമമരം’ സ്കൂൾ വളപ്പിൽ നട്ടു. സ്കൂൾ വിദ്യാർഥികളുടെ വീട്ടിൽ ഔഷധസസ്യം നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്കൂൾ സീഡ് ക്ലബ്ബ് പദ്ധതി തുടങ്ങിയത്. പഞ്ചായത്ത് അംഗം സി.പി. വത്സല, ഫറോക്ക് ബി.പി.ഒ. എം. അനൂപ്കുമാർ, പ്രധാനാധ്യാപിക പി. ഉഷ, പി.ടി.എ. പ്രസിഡൻറ്‌് റസൂൽ, സീഡ് കൺവീനർ സജിത്ത് കുന്നത്ത്, എ.വി. രാജലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു.

June 12
12:53 2020

Write a Comment

Related News