SEED News

സീഡ് ‘ഹൈ-ജീൻ’ ചിത്രരചനമത്സരം

കോഴിക്കോട്: കുട്ടികളിൽ ആരോഗ്യസംരക്ഷണ ചിന്തകളുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമി സീഡ് ‘ഹൈ-ജീൻ’ എന്നപേരിൽ ചിത്രരചനമത്സരം സംഘടിപ്പിക്കുന്നു. ‘ശുചിത്വവും ആരോഗ്യവും’ എന്നതാണ് വിഷയം. എൽ.പി., യു.പി., ഹൈസ്കൂൾ/ഹയർ സെക്കൻഡറി എന്നിങ്ങനെ മൂന്നു വിഭാഗമായാണ് മത്സരം. എഫോർ ഷീറ്റ്, എത്രീ ഷീറ്റ്, ചാർട്ട് പേപ്പർ ഇവയിലേതെങ്കിലുമൊന്നിലാണ് വരക്കേണ്ടത്. എല്ലാ വിഭാഗക്കാർക്കും പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, ഓയിൽ പെയിന്റിങ് ഇവ ഉപയോഗിക്കാം.  എൽ.പി. വിഭാഗക്കാർക്ക് ക്രയോൺസ് ഉപയോഗിച്ചും വരയ്ക്കാം. ചിത്രങ്ങൾ മാതൃഭൂമി സീഡ് തയ്യാറാക്കിയ ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയ്യണം. ഗൂഗിൾ ഫോം ലിങ്ക് ലഭിക്കാൻ വാർത്തയോടൊപ്പം കൊടുത്തിട്ടുള്ള ക്യുആർ. കോഡ് സ്‌കാൻ ചെയ്യുക. മാതൃഭൂമി ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലും (fb.com/mathrubhumiseed.official) ലഭ്യമാവും. ഞായർ രാവിലെ 10 മുതൽ 21 വൈകീട്ട് അഞ്ചുവരെമാത്രമേ വിദ്യാർഥികൾക്ക് ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കൂ. ചിത്രം വരയ്ക്കാനെടുക്കേണ്ട പരമാവധി സമയം രണ്ടുമണിക്കൂറാണ്. ജില്ലയിൽ ഓരോ വിഭാഗത്തിൽനിന്നും മികച്ച പത്തുചിത്രങ്ങൾ തിരഞ്ഞെടുക്കും. വരച്ച വിദ്യാർഥികൾ രണ്ടാംഘട്ട മത്സരത്തിലേക്ക് യോഗ്യത നേടും. രണ്ടാംഘട്ട മത്സരം ഓൺലൈനിൽ ലൈവായാണ് നടത്തുക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ ലഭിക്കും. ഓരോ വിഭാഗത്തിലും ബാക്കിയുള്ള ഏഴുപേർക്ക് ഇ-സർട്ടിഫിക്കറ്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9495919720 എന്ന നമ്പറിൽ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ക്യു.ആർ. കോഡ് സ്കാൻ ചെയ്യുക.

July 22
12:53 2020

Write a Comment

Related News