SEED News

പുതിയ കാലം, പുതിയ ആശയങ്ങൾ

തിരൂരങ്ങാടി: നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും പുതിയ ആശയങ്ങൾ ചർച്ചചെയ്ത് മാതൃഭൂമി സീഡ് അധ്യാപകശില്പശാല.

കോവിഡ് പശ്ചാത്തലത്തിൽ സമൂഹത്തിന്റെ മൊത്തം പുനരുജ്ജീവനത്തിനും പ്രകൃതിയുടെ സംരക്ഷണത്തിനും ഉതകുന്ന പദ്ധതികളാണ് ശില്പശാല ചർച്ചചെയ്തത്.

ഈ ആശയങ്ങൾ 2020-21 വർഷത്തിൽ മാതൃഭൂമി സീഡ് നടപ്പാക്കും. ഫെഡറൽബാങ്കുമായി സഹകരിച്ചാണ് പരിപാടി.

ഓൺലൈനായി നടന്ന തിരൂരങ്ങാടി വിദ്യാഭ്യാസജില്ലാ അധ്യാപകശില്പശാല മലപ്പുറം ഡി.ഡി.ഇ കെ.എസ്. കുസുമം ഉദ്ഘാടനംചെയ്തു.

ഫെഡറൽബാങ്ക് അസി. വൈസ് പ്രസിഡന്റ് ഷാജി ജോസ് ആശംസകളർപ്പിച്ചു.

മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ സി. സാന്ദീപനി സീഡ് പ്രവർത്തനപദ്ധതിയും സീസൺവാച്ച് സംസ്ഥാന കോ-ഓർഡിനേറ്റർ മുഹമ്മദ് നിസാർ സീസൺവാച്ച് പദ്ധതിയും വിശദീകരിച്ചു.

സീഡ് എസ്.പി.ഒ.സി. കെ.വി. നന്ദകുമാർ സംസാരിച്ചു.

September 11
12:53 2020

Write a Comment

Related News