SEED News

കൃഷിയുടെ സാദ്ധ്യതകൾ പാടിപ്പിച്ച് മാതൃഭൂമി സീഡ് വെബിനാർ

കൃഷിയുടെ സാദ്ധ്യതകൾ പാടിപ്പിച്ച് മാതൃഭൂമി സീഡ് വെബിനാർ

തൊടുപുഴ: കൃഷിയുടെ മഹത്വം മനസിലാക്കുന്ന  പുതിയ തലമുറയെ വാർത്തെടുക്കാൻ കുട്ടികൾക്ക് പ്രചോതനമായി മാതൃഭുമിയി സീഡ് വെബിനാർ .വീട്ടിലിരിക്കുന്ന സമയത്ത് കൃഷി എങ്ങനെയൊക്കെ ചെയ്യാം എന്ന കൊച്ചു  കൂട്ടുകാരുടെ നിരന്തരമുള്ള  സംശയങ്ങൾ ദുരാകരിക്കാനായി വെബിനാർ സംഘടിപ്പിച്ചത് ."കൊറോണക്കാലം ആരോഗ്യത്തിനായുള്ള കരുതലിനൊപ്പം കൃഷിക്കയും ഒരല്പം കരുതൽ'എന്ന വിഷയത്തിലായിരുന്നു വെബിനാർ .ഇടുക്കി ,കോട്ടയം,പത്തനംതിട്ട ജില്ലകയിൽ നിന്നുള്ള തെരഞ്ഞെടുക്കപെട്ട  വിദ്യാർത്ഥികളാണ് പങ്കെടുത്തത്.2019-ഇൽ  സംസ്ഥാന സർക്കാരിന്റെ മികച്ച കൃഷി അസിസ്റ്ററ്റിനുള്ള കാർഷിക അവാർഡ് ലഭിച്ച  തോമസ് പി ജോഷ്വായാണ് ചർച്ച നയിച്ചത്.കോവിട്-19 കാലത്ത് കൃഷിയുടെ പ്രദാനം മനസിലാക്കി കൂടുതൽ ആളുകൾ കൃഷിയിലേക്കു എത്തുന്നുണ്ടന്നു അദ്ദേഹം പറഞ്ഞു.


September 11
12:53 2020

Write a Comment

Related News