SEED News

സീഡ് അധ്യാപക ശില്പ്പശാല നടത്തി.

മൂവാറ്റുപുഴ: മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടത്തുന്ന സീഡ് പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപക കോഡിനേറ്റർമാർക്കായി ശില്പ്പശാല നടത്തി. ഓൺലൈനായി നടത്തിയ ശിൽപ്പശാലകളിൽ ഓരോ വിദ്യാഭ്യാസ ജില്ലയിൽ നിന്നും 80 പ്രതിനിധികൾ വീതം പങ്കെടുത്തു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ സെമിനാർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ എം.കെ.സിത  ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ടി.ടി. ഡേവിസ്, പെരുമ്പാവൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സിന്ധുമതി സി.ആർ., ആയവന കൃഷി ഓഫീസർ ബോസ് മത്തായി എന്നിവർ സംസാരിച്ചു. കോതമംഗലത്ത് വിദ്യാഭ്യാസ ജില്ലാ ഓഫീസർ ലത കെ. ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ലിയോ സി.പി., എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ എ.സി.എഫ്. എ. ജയമാധവൻ എന്നിവർ സംസാരിച്ചു. മാതൃഭൂമി യൂണിറ്റ്  മാനേജർ പി.സിന്ധു, സീനിയർ റിപ്പോർട്ടർ സിറാജ് കാസിം, സീസൺ വാച്ച് സ്റ്റേറ്റ് കോർഡിനേറ്റർ മുഹമ്മദ് നിസാർ, എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് സോഷ്യൽ ഇനിസിയേറ്റീവ് റോണി ജോൺ,വി.ആർ അഖിൽ  തുടങ്ങിയവർ നേതൃത്വം നല്കി. കർമ്മോത്സുകമായ അധ്യാപകരുടെ കൂട്ടായിമയിലൂടെ വിദ്യാർത്ഥികളെ മികവിലേക്കുയർത്താൻ സീഡ് പദ്ധതിക്കു കഴിയുന്നുവെന്നും മാതൃഭൂമിയുടെ ഏറ്റവും മികച്ച സേവന പ്രവർത്തനങ്ങളിലൊന്നാണിതെന്നും അധ്യാപകർ പറഞ്ഞു. 2020-21 വർഷത്തെ കർമ്മ പദ്ധതികൾ വിശദീകരിച്ചു


September 18
12:53 2020

Write a Comment

Related News