SEED News

കോവിഡ്: ബോധവത്കരണവുമായി ഇല്ലിത്തോട് മാതൃഭൂമി സീഡ് ക്ലബ്

ഇല്ലിത്തോട്: കൊറോണയെന്ന മഹാമാരിയിൽനിന്ന്‌ തങ്ങളുടെ ഗ്രാമത്തെ രക്ഷിക്കാൻ കർമപരിപാടികൾ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് ഇല്ലിത്തോട് ഗവ. യു.പി. സ്കൂൾ വിദ്യാർഥികൾ. ആളുകളെ ബോധവത്കരിക്കാൻ കഴിഞ്ഞദിവസം വഴിയരികിൽ കൂറ്റൻ ബാനർ സ്ഥാപിച്ചു. ഓൺലൈൻ ക്ലാസുകൾക്കിടയിലും രക്ഷിതാക്കളുടെ സഹായത്തോടെ ലഘുലേഖകളും പോസ്റ്ററുകളും തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. കൂടുതൽ ഹാൻഡ്‌വാഷുകളും മാസ്കുകളും നിർമിക്കലാണ്‌ അടുത്ത പദ്ധതി. വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്ന ‘മാതൃഭൂമി സീഡ്’ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. 2019-20 അധ്യയനവർഷത്തെ ഹരിത വിദ്യാലയ പുരസ്കാരം നേടിയ ഈ വിദ്യാലയം പ്ലാസ്റ്റിക്കിനെതിരേ തുണി-പേപ്പർ ബാഗുകളും സീഡ് ബോളുകളും നിർമിച്ച് വിതരണം ചെയ്തിരുന്നു

September 18
12:53 2020

Write a Comment

Related News