SEED News

മുതുവടത്തൂർ സ്കൂളിൽ ഔഷധസസ്യവനം

പുറമേരി: പഠനത്തിനിടയിൽ ഇത്തിരി നേരംകൊണ്ട് ഒത്തിരി കാര്യങ്ങൾ ചെയ്തുതീർക്കുകയാണ് മുതുവടത്തൂർ എം.യു.പി. സ്കൂളിലെ സീഡ്, പരിസ്ഥിതി ക്ലബ്ബ് വിദ്യാർഥികളും അധ്യാപകരും. ഇവിടത്തെ ഔഷധസസ്യങ്ങളുടെ സംരക്ഷണവും പരിപാലനവുമാണ് ജനശ്രദ്ധയാകർഷിക്കുന്നത്.സൗഹാർദമായ അന്തരീക്ഷം നിലനിന്നില്ലെങ്കിൽ ഭൂമിയിൽനിന്ന് ജീവൻതന്നെ അപ്രത്യക്ഷമാകുമെന്ന തിരിച്ചറിവാണ് ഔഷധച്ചെടികളുടെ സംരക്ഷണത്തിനും പരിപാലനത്തിനും സ്കൂൾഅധികൃതരുടെ ശ്രദ്ധ പതിയാൻ ഇടയാക്കിയതെന്ന് പ്രധാനാധ്യാപകൻ കെ.പി. ശ്യാംസുന്ദർ പറഞ്ഞു.കോഴിക്കോട് സോഷ്യൽ ഫോറസ്ട്രിയുടെ സഹായത്തോടെ 2009 ലാണ് ഔഷധസസ്യങ്ങൾ ശേഖരിച്ചത്.സ്കൂളിനോട് ചേർന്ന 20 സെന്റ് പറമ്പിൽ അപരിചിതമായിക്കൊണ്ടിരിക്കുന്ന നൂറ്റി ഇരുപതിൽപ്പരം ഔഷധസസ്യങ്ങളാണ് നട്ടുപിടിപ്പിച്ചത്.

September 19
12:53 2020

Write a Comment

Related News