"മുള"യറിവിനായി സീഡ് വെബിനാർ
എച്ച്.സി.സി.ജി.യു.പി സ്കൂളിൽ ലോക മുളദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബ് അംഗങ്ങൾക്കായി വെബിനാർ സംഘടിപ്പിച്ചു.കെ എഫ്.ആർ.ഐയിലെ സീനിയർ സയൻ്റിസ്റ്റായ ഡോ.വി ബി .ശ്രീകുമാർ ,സനീഷ് രാജ് എന്നിവർ മുള വൈവിധ്യത്തെ കുറിച്ചും മുള സംരക്ഷണത്തെ കുറിച്ചും ക്ലാസ്സെടുത്തു. വെബ്ബിനാറിൽ ഹെഡ്മിസ്ട്രസ്സ് സി. ഗീതി മരിയ, സീഡ് കോഡിനേറ്റർ വിൻസി എ.പി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
September 19
12:53
2020