SEED News

ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയുടെ സാധ്യതകള്‍ പങ്കുവെച്ച് മാതൃഭൂമി സീഡ് വെബിനാര്‍

ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയുടെ സാധ്യതകള്‍
പങ്കുവെച്ച് മാതൃഭൂമി സീഡ് വെബിനാര്‍


തിരുവനന്തപുരം: പുന്തോട്ട പരിപാലനവും മാനസിക ആരോഗ്യവും സമുന്നയിപ്പിച്ചുകൊണ്ടുള്ള ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി എന്ന വിഷയത്തില്‍ 'മാതൃഭൂമി' സീഡിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു. വെള്ളായനി കാര്‍ഷിക കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്യൂണിറ്റി സയന്‍സ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജി.കെ.ബേലയാണ് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയെക്കുറിച്ച് അധ്യാപകരുമായി സംവദിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സ്‌കൂള്‍ അധ്യാപകര്‍ സംവാദത്തില്‍ പങ്കെടുത്തു.  

കൃഷിയും മന:ശാസ്ത്രവും തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയുടെ സാധ്യതകള്‍ മുതല്‍ ലക്ഷ്യങ്ങള്‍വരെ ചര്‍ച്ചയായി. ഓട്ടിസം, അംഗവൈകല്യം, അര്‍ബുദം എന്നിവ ബാധിച്ച കുട്ടികള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവര്‍ അല്ലെന്നും ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയിലൂടെ സാധാരണ ജീവിതത്തിലേക്ക് ഇവരെ എങ്ങനെ കൈപിടിച്ച് കൊണ്ടുവരാമെന്നും ഡോ.ബേല വിശദീകരിച്ചു. ഹോര്‍ട്ടികള്‍ച്ചറില്‍ സസ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയില്‍ വ്യക്തികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഭിന്നശേഷിക്കാര്‍, അര്‍ബുദ ബാധിതര്‍, പ്രായമായവര്‍, കുട്ടികള്‍ തുടങ്ങിവര്‍ക്കും പിന്തുടരാം.
പൂന്തോട്ട പരിപാലനം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് എങ്ങനെ ചെയ്യാമെന്നും അതിലൂടെ സാധാരണ കുട്ടികളെപ്പോലെ മാനസികശേഷി വര്‍ധിപ്പിക്കാന്‍ കഴിയും വ്യക്തമാക്കി. പൂന്തോട്ടം രൂപകല്‍പ്പന ചെയ്യേണ്ട രീതി, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍,നട്ടുവളര്‍ത്തേണ്ട ചെടികള്‍ എന്നിവയെ കുറിച്ചും വിശദീകരിച്ചു. ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ചുറുചുറുക്ക് കൂടുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പരിമിധികള്‍ക്കിടയില്‍ നിന്നുകൊണ്ട് ചെടികളെ സ്വയം പരിപാലിക്കുമ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാമെന്ന തോന്നല്‍ ഉണ്ടാകും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്വപ്നം കാണാനുള്ള സ്വാതന്ത്രവും അവ യാഥാര്‍ഥ്യമാക്കാനുള്ള അവസരവുമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ഡോ.ബേല അധ്യാപകരും രക്ഷിതാക്കളുമായി പങ്കുവെച്ചു.
മാതൃഭൂമി യൂണിറ്റ് മാനേജര്‍ അഞ്ജലി രാജന്‍ സ്വാഗതം പറഞ്ഞു. ഫെഡറല്‍ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഹെഡ് ആര്‍.എസ്.സാബു ആമുഖപ്രഭാഷണം നടത്തി. ക്ലബ്ബ് എഫ്.എം. ആര്‍.ജെ. ആമി മോഡറേറ്ററായി. 

September 20
12:53 2020

Write a Comment

Related News