SEED News

വൃക്ഷനിരീക്ഷണപാഠങ്ങൾ ചർച്ച ചെയ്‌ത്‌ സീസൺവാച്ച് വെബിനാർ




തൃശ്ശൂർ: വൃക്ഷനിരീക്ഷണത്തിലൂടെ പരിസ്ഥിതിയുടെ വ്യതിയാനം തിരിച്ചറിയുക, പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക എന്നീലക്ഷ്യത്തോടെ മാതൃഭൂമി സീഡ് സ്‌കൂളുകളിൽ നടപ്പിലാക്കുന്ന സീസൺവാച്ച് പദ്ധതിയുടെ ഓൺലൈൻ ശില്പശാല നടന്നു. ഗൂഗിൾ മീറ്റ് വഴി നടന്ന ശില്പശാലയിൽ  സീസൺവാച്ച് സംസ്ഥാന കോഓർഡിനേറ്റർ മുഹമ്മദ് നിസാർ പദ്ധതി പദ്ധതി വിശദീകരിച്ച് അധ്യാപകരുമായി സംവദിച്ചു.മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി.നാരായൺ,ജില്ലാ എസ് .പി.ഒ .സി. എം.എൻ.മുരളീധരൻ എന്നിവർ പങ്കെടുത്തു.ശില്പശാലയിൽ നടന്ന മത്സരത്തിൽ ചെന്ത്രാപ്പിന്നി എസ്.എൻ.വിദ്യാഭവനിലെ സപ്‌ന ഉല്ലാസ് ,അവിട്ടത്തൂർ എൽ.ബി.എസ് .എമ്മിലെ രമ.കെ.മേനോൻ ,വെട്ടിക്കുഴി നോട്ടർഡാം സ്കൂളിലെ വിനിത വർഗീസ്,വരവൂർ ജി.എച്ച്.എസ് .എസിലെ പി.എൻ.ഗായത്രി എന്നിവർ അർഹരായി .

September 22
12:53 2020

Write a Comment

Related News