SEED News

‘വീട്ടിൽ ഒരു പപ്പായ’ പദ്ധതിക്ക് തുടക്കം

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരു പപ്പായ പദ്ധതി ആരംഭിച്ചു. സീഡ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികളും മറ്റ് വിദ്യാർഥികളും അധ്യാപകരും സ്വന്തംവീട്ടിൽ ഒരു പപ്പായ മരം നട്ടുവളർത്തി സംരക്ഷിക്കുന്ന പദ്ധതിയാണിത്.

സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ വിദ്യാർഥികളുടെ വീടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനും കാർഷിക സംസ്കാരം പ്രചരിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഈ വർഷം സ്കൂളിൽ ക്ലബ്ബ് ചെയ്തുവരുന്നത്. പ്രധാനാധ്യാപകൻ ടി.എം.മജീദ് സ്വന്തം വീട്ടിൽ പപ്പായത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എ.വി. മുഹമ്മദ്, ടി.പി. അജയൻ, ലത്തീഫ് മലോറം, ടി.പി. മുഹമ്മദ് ബഷീർ, കെ. നാസർ, പി.രാജേന്ദ്രപ്രസാദ്, ജസീൽ, എസ്.ആർ.ജി. കൺവീനർ എ.പി. ജാഫർ സാദിഖ്, സീഡ് ക്ലബ്ബ് കൺവീനർ പി.ടി. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു.

September 25
12:53 2020

Write a Comment

Related News