reporter News

മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ ശിൽപശാല നടത്തി

മുവാറ്റുപുഴ / കോതമംഗലം :പരിസ്ഥിതി സംരക്ഷണവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനായി വിദ്യാർത്ഥികൾക്ക് മാധ്യമപ്രവർത്തനത്തിൽ പരിശീലനം നൽകി. സമൂഹ നന്മ കുട്ടികളിലൂടെ എന്ന മുദ്രാവാഖ്യയുമായി കഴിഞ്ഞ പന്ത്രണ്ടു വർഷമായി  വിദ്യാലയങ്ങളിൽ പാരിസ്ഥിത സംരക്ഷണ   പ്രവർത്തനങ്ങൾ ക്രീയാത്മകമായ നടത്തുന്ന സീഡ് വിദ്യാലയത്തിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിക്കൾക്കാണ് ശില്പശാലയിൽ പങ്കെടുത്തത്. വിദ്യാർത്ഥികളുടെ  നിരീക്ഷണം, എഴുതാനുള്ള കഴിവ്,  കാഴ്ചപ്പാടുകൾ തുടങ്ങിയവ ഏകോപിച്  ഉദ്ദേശശുദ്ദിയുള്ള വാർത്തകൾ തയാറാക്കുന്നതിന്റെ മാർഗനിർദേശമാണ് നൽകിയത്. അച്ചടി മാധ്യമം, ടെലിവിഷൻ, റേഡിയോ, സമൂഹ മാധ്യമങ്ങളിലൂടെ സമഗ്രമായി വാർത്തകൾ നൽകാൻ അതിലൂടെ വിഷയങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ എത്തിക്കുവാനും സാധിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുവാറ്റുപുഴ  ഫെഡറൽ ബാങ്ക്സീനിയർ മാനേജർ ആൻഡ് ബ്രാഞ്ച് ഹെഡ് സ്വപ്ന എസ് .നായർ  അഭിപ്രായപ്പെട്ടു. യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലായി മുവാറ്റുപുഴ ,കോതമംഗലം  വിദ്യാഭ്യാസ ജില്ലയിൽ നിന്ന്  193  വിദ്യാർഥികൾ പങ്കെടുത്തു.  മാതൃഭൂമി കൊച്ചി യൂണിറ്റ് സീനിയർ ന്യൂസ് എഡിറ്റർ എസ്.പ്രകാശ്  ആമുഖപ്രഭാഷണം നടത്തി.
മാതൃഭൂമി സീനിയര്‍ റിപ്പോർട്ടർ സിറാജ് കാസിം ,ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ ടി.കെ പ്രദീപ്‌കുമാർ എന്നിവര്‍ പത്ര  റിപ്പോര്‍ട്ടിങ്ങിന്റെ പരിശീലനത്തിന് നേതൃത്വം നല്‍കി.
ടെലിവിഷനിലെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ റിയ  കുട്ടികളോട് സംസാരിച്ചു. ശില്പശാലയിൽ ഓൺലൈൻ റിപ്പോർട്ടിങ്ങിന്റെ സാധ്യതകൾ , ഓൺലൈൻ ജേർണലിസം എന്നിവ മാതൃഭൂമി കൺസൽട്ടൻറ്  സുനിൽ പ്രഭാകർ കുട്ടികൾക്ക് വിശദീകരിച്ചു നൽകി.മാതൃഭൂമി യൂണിറ്റ് മാനേജർ പി.സിന്ധു ശില്പശാലയിൽ നന്ദി   പ്രഭാഷണം നടത്തി.മാതൃഭൂമി എക്സിക്യൂട്ടീവ് സോഷ്യൽ ഇനിഷ്യറ്റീവ് റോണി ജോൺ , വി .ആർ അഖിൽ എന്നിവർ ശില്പശാലക്കു നേതൃത്വം നൽകി.


October 05
12:53 2020

Write a Comment