SEED News

വൃക്ഷത്തൈ നട്ട് ഗാന്ധിജയന്തി ദിനാചരണം


തലവടി: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ തലവടി ആനപ്രമ്പാൽ എ.ഡി.യു.പി.സ്‌കൂളിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. ചടങ്ങ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം വെറു വാക്കുകളാൽ അല്ല പകരം ഒരു വൃക്ഷതൈ നടാൻ നിർദേശിച്ചു. 
തുടർന്ന് ഹെഡ്മിസ്ട്രസ് ജയശ്രീ ആർ. നായർ സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടു. ബുദ്ധി, മനസ്സ്, ശരീരം, ആത്മാവ് എന്നിവയുടെ വികാസവും സങ്കോചവുമാണ് യഥാർഥ വിദ്യാഭ്യാസമെന്ന് കുമ്മനം അഭിപ്രായപ്പെട്ടു. മാതൃഭൂമി സീഡ് നടത്തുന്ന പ്രവർത്തനങ്ങളെയും കുമ്മനം അഭിനന്ദിച്ചു.
ചടങ്ങിൽ സ്കൂൾ മാനേജർ രമേശ് നാലാങ്കൽ അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് എൻ.സി. സുരേഷ്‌കുമാർ, ബിനു സുരേഷ്, അജിത്ത്കുമാർ പിഷാരത്ത്, ജയശ്രീ ആർ. നായർ, എൻ. രാഹുൽ, വി. ലക്ഷ്മി, ശരൺ തുടങ്ങിയവർ പങ്കെടുത്തു.

October 05
12:53 2020

Write a Comment

Related News