SEED News

ഓൺലൈൻ സെമിനാർ നടത്തി


പൂച്ചാക്കൽ: ഓടമ്പള്ളി ഗവ. യു.പി.സ്കൂളിലെ മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ ‘ശുചിത്വവും വികസനവും ഗാന്ധിജിയുടെ കാഴ്ചപ്പാടിലൂടെ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഓൺലൈൻ സെമിനാർ നടന്നു. ഗൂഗിൾ മീറ്റിലൂടെ നടന്ന സെമിനാറിൽ തിരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങൾ അഭിരാമി, മിലാന, ഗിരിധർ, ദേവേന്ദു, നന്ദന ശിവനന്ദ എന്നിവർ അവതരിപ്പിച്ചു.
ചർച്ചയ്ക്ക് ആര്യശ്രീ, അക്ഷരലക്ഷ്മി, അതുല്യ, ഭവ്യ, അപർണ, ശിവാനി, പ്രവീണ, ശ്രീദുർഗ എന്നിവർ നേതൃത്വം നൽകി. സെമിനാറിന്റെ ഉദ്ഘാടനം പാണാവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കൂടയ്ക്കൽ നിർവഹിച്ചു. 
തുറവൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേഷ്, ഡയറ്റ് ഫാക്കൽറ്റി സുശീലൻ കെ., കീർത്തി, പ്രഥമാധ്യാപകൻ എൻ.സി. വിജയകുമാർ എന്നിവർ സന്ദേശങ്ങൾ നൽകി. സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ ആശ പി.കെ. നന്ദിപറഞ്ഞു.

October 05
12:53 2020

Write a Comment

Related News