കല്ലിങ്കാപ്പടിപാലം പൂർത്തിയാക്കാൻ ഇനിയാര് കല്ലിടും
കഞ്ഞിക്കുഴി: പെരിയാര്വാലി,കല്ലിങ്കപ്പടി,അട്ടിക്കളം എന്നിവയെ ബന്ധിപ്പിക്കുന്ന കല്ലിങ്കപ്പടി പാലം പൂർത്തിയാക്കാൻ ഇനി ആര് കല്ലിടുമെന്ന കാത്തിരിപ്പിലാണ് നാട്ടുകാർ. 2018 -ലെ പ്രളയത്തിലാണ് ഞങ്ങളുടെ നാടായ കഞ്ഞിക്കുഴി പഞ്ചായത്തിലെ 5,6 വാര്ഡുകളെ കൂട്ടിമുട്ടിക്കുന്ന ഈ പാലം അപ്പാടെ തകർന്നത്. തുടര്ന്ന് തോടിനു മുകളിലൂടെ പാലം പെട്ടന്ന് നിർമിക്കാൻ നടപടി സ്വീകരിച്ചെങ്കിലും വണ്ടി കയറാൻ പാകത്തിന് അപ്രോച്ച് റോഡ് നിർമിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്റെ സഹപാഠികളായ വിദ്യാർഥികളും ഇവിടുത്തെ ജനങ്ങളും ഇപ്പോള് കാൽനടയായാണ് പാലം കടക്കുന്നത്. .2019-ല് ഇടുക്കി ജില്ലാപഞ്ചായത്ത് 10 ലക്ഷം രൂപ പാലത്തിന്റെ നിര്മാണത്തിനായി അനുവദിച്ചു.എന്നാല് തുക പാലം പണിയാന് പര്യാപത്മല്ലന്ന് ചൂണ്ടികാട്ടി കരാറുകാരന് നിര്മാണം പതിവഴിയില് ഉപേക്ഷിക്കുകയായിരുന്നു.പെരിയവാലിയിലെ അഞ്ചാം വാര്ഡ് നിവാസികള്ക്ക് ഇവിടെനിന്ന് പുറത്തേക്ക് കടക്കാന് വേറെ മാർഗങ്ങള് ഒന്നുംതന്നെയില്ല. ആർക്കെങ്കിലും അസുഖം വന്നാൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചാലെ അട്ടിക്കളത്തിലെ ആശുപത്രിയിലെത്താനാകു. ഇനിയെങ്കിലും ഞങ്ങളുടെ ദുഖം അധികൃതര് മനസിലാക്കണം. സീഡ് റിപ്പോര്ട്ടര് അലന ജെയിംസ് എസ്.എൻ.വി.എച്ച്.എസ്.എസ നങ്കിസിറ്റി കഞ്ഞിക്കുഴി