SEED News

പ്രതികരിക്കണം... മോശം നോട്ടത്തിനും സ്പർശനത്തിനുമെതിരേ പോക്സോ നിയമത്തെക്കുറിച്ച് മാതൃഭൂമി സീഡ് വെബിനാർ

പാലക്കാട്: അടുത്ത സുഹൃത്തോ ബന്ധുവോ ആരായാലും തങ്ങളുടെ ശരീരത്തിലുള്ള സ്പർശനമോ ഒരു നോട്ടമോ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു തോന്നിയാൽ ‘നോ’ പറയാൻ കുട്ടികൾ പ്രാപ്തരാവണമെന്ന് പാലക്കാട് ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം അഡ്വ. അപർണാ നാരായണൻ. കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ തടയാനുള്ള നിയമ(പോക്സോ)വുമായി ബന്ധപ്പെട്ട് മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ.

മാതൃഭൂമി ഡയറക്ടർ എം. ഷഹീർ സിങ് ഉദ്ഘാടനം ചെയ്തു. ശിശുസൗഹൃദ നിയമമെന്നനിലയിൽ പോക്സോ നിയമങ്ങളെക്കുറിച്ച് കുട്ടികൾ മനസ്സിലാക്കിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് മോഹനദാസ് അധ്യക്ഷനായി. മാതൃഭൂമി കോഴിക്കോട് റീജ്യണൽ മാനേജർ സി. മണികണ്ഠൻ സ്വാഗതം പറഞ്ഞു. ക്ലബ്ബ് എഫ്.എം. ആർ.ജെ. എം. റോഷ്നി മോഡറേറ്ററായി. വിവിധ ജില്ലകളിൽനിന്നുള്ള സീഡ് കോ-ഒാർഡിനേറ്റർമാർ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു.

October 14
12:53 2020

Write a Comment

Related News