SEED News

പോക്സോ നിയമം -വെബിനാർ സംഘടിപ്പിച്ചു.



ഗുരുവായൂർ : തൈക്കാട്   വിആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ പോക്സോ നിയമത്തെക്കുറിച്ച് പാലക്കാട് ശിശുക്ഷേമ കമ്മിറ്റി അംഗം അഡ്വക്കേറ്റ് അപർണ നാരായണൻ  ക്ലാസ്സെടുത്തു. സീഡ് ക്ലബ്ബിലെ 58 വിദ്യാർഥികൾ പങ്കെടുത്തു. സ്കൂൾ മാനേജർ വി ബി ഹീരാലാൽ വെബിനാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ജിദാമോൾ പി പുല്ലേലി,ഹെഡ്മിസ്ട്രസ് വർഗീസ് വർഗീസ്, പി ടി എ പ്രസിഡൻറ് എം വി ബിജു , അധ്യാപകരായ പ്രിയ ജി ,സൈറാ റഹ്മാൻ ,സിന്ധു ഐ എസ് എന്നിവർ നേതൃത്വം നൽകി.

October 16
12:53 2020

Write a Comment

Related News