SEED News

സീഡ് കോവിഡ് കാലത്തെ മികച്ച മാതൃക.-കെ.എസ് മിനി

 തൃശൂർ: മാതൃഭൂമി സീഡ് പദ്ധതി കോവിഡ് കാലത്തെ മികച്ച മാതൃകയാണെന്നും  കൃഷിക്കും മറ്റു പരിസ്ഥിതി പ്രവർത്തങ്ങൾക്കും  വിദ്യാർഥികൾക്ക് സീഡ് നൽകുന്ന പ്രോത്സാഹനം വളരെയധികം ഫലം ചെയ്യുന്നുണ്ടെന്നും പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ കെ.എസ് മിനി അഭിപ്രായപ്പെട്ടു. മാതൃഭൂമി  സീഡിന്റെ നേതൃത്വത്തിൽ തൃശൂർ ഗവ .മോഡൽ ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടന്ന  പച്ചക്കറി വിത്ത് വിതരണത്തിന്റെ ജില്ലാ തല ഉത്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.കേരളത്തിന് ഭക്ഷ്യമേഖലയിൽ സ്വയം പര്യാപ്‌തത നേടാൻ ഉതകുന്ന പ്രവർത്തനങ്ങൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വരികയാണെന്നും അവർ കൂട്ടിച്ചേർത്തു.

 വെജിറ്റബിൾ ആൻഡ് ഫുഡ് പ്രൊമോഷൻ കൗൺസിൽ അസി.മാനേജർ ആനി കുഞ്ഞുമോൻ,ഫെഡറൽ ബാങ്ക് സീനിയർ മാനേജർ ടി.എസ് ബാലസുബ്രഹ്മണ്യൻ എന്നിവർ ആശംസകൾ നേർന്നു,സ്കൂൾ പ്രധാനാദ്ധ്യാപിക എം.ജി. ലതാദേവി,മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ എന്നിവർ സംസാരിച്ചു.സ്കൂൾ സീഡ് കോർഡിനേറ്റർമാരായ ഇ.എ.ജെസ്സി,കെ.വി. ബിനിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

October 16
12:53 2020

Write a Comment

Related News