SEED News

ചോലവനങ്ങളുടെ സംരക്ഷണവും ജൈവ വൈവിധ്യ പരിപാലനവും




കോട്ടയം: സി.എം.സ്. കോളേജ് ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്‌ വനംവകുപ്പുമായി ചേർന്ന് ചോലവനങ്ങളുടെ സംരക്ഷണവും ജൈവവൈവിധ്യ പരിപാലനവുമെന്ന വിഷയത്തിൽ വെബിനാർ നടത്തി. 
കോട്ടയം  ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ ഡോ.ജി.പ്രസാദ്‌ ഉദ്ഘാടനം ചെയ്തു. സ്കൂൾ സീഡ് ക്ലബ്‌ ലീഡർ  എബിൻ റോബിൻ സ്കൂൾ തീം സോങ് 
ആലപിച്ചു. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസെർവേറ്റർ പി.സഞ്ജയൻ ക്ലാസ്സെടുത്തു. പരിസ്ഥിതിയുടെ വിവിധ മേഖലകളെ കുറിച്ചും ചോല വനമേഖലയുടെ പ്രാധാന്യവും വിവിധ ആവാസവ്യവസ്ഥകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച് ശാസ്ത്രീമായ നിഗമനങ്ങളുടെ പിൻബലത്തോടെയായിരുന്നു അവതരണം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അധ്യാപകരും കുട്ടികളും പങ്കെടുത്തു. 
സ്കൂൾ പ്രിൻസിപ്പൽ മോൻസൺ ജി. മാത്യൂസ്, ഹെഡ്മാസ്റ്റർ ബിനോയ്‌ പി. ഈപ്പൻ, മാതൃഭൂമി സീഡ് കോട്ടയം കോ-ഓർഡിനേറ്റർ വിന്ദുജാ വിജയ്, ടീച്ചർ കോ-ഓർഡിനേറ്റർ ആഷ്‌ലി വി. തോമസ് എന്നിവർ പ്രസംഗിച്ചു

October 16
12:53 2020

Write a Comment

Related News