SEED News

പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം' പദ്ധതി വീടുകളിലും



സി.എം.എസ്. കോളേജ് എൻ.എസ്.എസ്. യൂണിറ്റും  മാതൃഭൂമി സീഡും ചേർന്ന് സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച  പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം  


കോട്ടയം: കോട്ടയം സി.എം.എസ്. കോളേജ് എൻ.എസ്.എസ്. യൂണിറ്റും  മാതൃഭൂമി സീഡും ചേർന്ന് സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വീടുകളിൽ 'പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം' പദ്ധതി തുടങ്ങി. 
ശലഭനിരീക്ഷണ വീഡിയോകളിലൂടെ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയയായ  തൃശൂർ സ്വദേശിനി ഗൗരി ഉദ്ഘാടനം ചെയ്തു. കോട്ടയം സി.എം.എസ്. കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് സി.ജോഷ്വ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ശലഭങ്ങളെ കുറിച്ച് പഠനം നടത്തി രണ്ട് ഗ്രന്ഥങ്ങൾ രചിച്ച ബിരുദ വിദ്യാർഥി നവീൻ പ്രസാദ് അലക്സ് ശലഭങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും വീടുകളിൽ ശലഭോദ്യാനം നിർമിക്കുന്നതിനെക്കുറിച്ചും ക്ലാസ്സെടുത്തു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 500-ഓളം വിദ്യാർഥികൾ പങ്കെടുത്തു.  എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറി സിജിൻ എം.ജോർജ്, എൻ.എസ്.എസ്.  വോളണ്ടിയർ ഹരിത, മാതൃഭൂമി സീഡ് എക്സിക്യൂട്ടീവ് വിന്ദുജ വിജയ് തുടങ്ങിയവർ പ്രസംഗിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.കെ.ആർ.അജീഷ്, ഡോ.അമൃത റിനു എബ്രഹാം  എന്നിവർ നേതൃത്വം നൽകി.
ശാസ്ത്രീയമായ ശലഭോദ്യാന നിർമാണം, പരിപാലനം, കുട്ടികൾക്ക് പ്രശസ്തരായ ശാസ്ത്രജ്ഞരോട് അടുത്തിടപഴകാനുഉള്ള അവസരമുണ്ടാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.

October 16
12:53 2020

Write a Comment

Related News